Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 10:36 IST
Share News :
കടുത്തുരുത്തി :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരുവ യൂണിറ്റ് സമ്മേളനം ജില്ല കമ്മിറ്റി അംഗം ടോമി മ്യാലിൽ ന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ല പ്രസിഡന്റ് ശ്രീ, ഔസേപ്പച്ചൻ തകിടിയേൽ യോഗം ഉത്ഘാടനം ചെയ്തു.സമ്മേളനത്തിന് മുന്നോടി ആയുള്ള പതാക ഉയർത്തൽ യൂണിറ്റ് രക്ഷധികാരി കെ.യു. വർഗീസ് നിർവഹിച്ചു. നിര്യാതരായ അംഗങ്ങളെ യോഗo അനുസ്മരിച്ചു.
സമിതി അംഗങ്ങളായ കലാപ്രതിഭകളെയും, പത്ത്, പ്ലസ് ടു, പിജി, ഉന്നത വിജയം കരസ്ഥ മാക്കിയ കുട്ടികളെയും ആദരിച്ചു. പൊതുയോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഓരോ ഗിഫ്റ്റും നൽകി, വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി രാജൻ ടി. എം, വാർഷിക കണക്ക് ജോയിന്റ് സെക്രട്ടറി റോണി പീറ്ററും അവതരിപ്പിച്ചു.
ജില്ല ജോയിന്റ് സെക്രട്ടറി രാജൻ എൻ. കെ, ഏരിയ പ്രസിഡന്റ് രാജേഷ് മൂലയിൽ, സെക്രട്ടറി ബേബിച്ചൻ തൈയ്യിൽ, ഡോക്ടർ ബിനു സി. പുളിക്കൽ,സി. പി. എം ലോക്കൽ സെക്രട്ടറി സന്തോഷ് കെ. ടി, സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ജോൺ, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ ബിജിമോൾ എം. എൻ,ബോസ് ഭാവന, ജിoമോൻ, എന്നിവർ പ്രസംഗിച്ചു. 2026-2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ പ്രസിഡന്റ് രാജൻ ടി. എം, വൈസ് പ്രസിഡന്റ് ടോമി മ്യാലിൽ, സെക്രട്ടറി റോണി പീറ്റർ, ജോയിന്റ് സെക്രട്ടറി അശോകൻ എം. എൻ, ട്രഷറർ ജോസ് പി. ജെ, എന്നിവരെ തെരഞ്ഞെടുത്തു. ഷാജി എൻ. കെ. കൃതജ്ഞതയും പറഞ്ഞു.
Follow us on :
Tags:
Please select your location.