Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 21:46 IST
Share News :
അറുന്നൂറ്റി മംഗലം സെന്റ് തോമസ് മല കയറ്റപ്പള്ളിയിൽ ജല, ഭവന വകുപ്പ് മന്ത്രി അഡ്വക്കറ്റ് മോൻസ് ജോസഫിന് സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാദർ ജോസഫ് ഞാറക്കാട്ടിൽ ജോസഫിന് പൊന്നാട അണിയിച്ച് ആദരിച്ചു. വിശ്വാസ ജീവിതത്തിൽ നമ്മെ വഴി നടത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ദേവാലയം ആണ് അറുന്നൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റപ്പള്ളിയെന്ന് മോൻസ് ജോസഫ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആദ്യമായി 96 ൽ മത്സര രംഗത്തിലേക്ക് വരുമ്പോൾ ത്രികോണ മത്സരത്തിൽ ഞാൻ ജയിച്ചത് സഭയുടെ മകൻ എന്ന നിലയിലാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഹ വികാരി ഫാദർ തെന്നാട്ടിൽ മാത്യു, കൈകാരന്മാരായ ഐസക് തോമസ് വർഗീസ് തോമസ് വർഗീസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Follow us on :
Tags:
Please select your location.