Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 19:32 IST
Share News :
ചാവക്കാട്:മയക്കുമരുന്ന് എന്ന മാരക വിപത്തിനെതിരെ ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും,കഴിഞ്ഞ കാലങ്ങളിൽ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ ഓട്ടോ ഡ്രൈവർമാർ പ്രതികളായ ഒരുകേസും ഉണ്ടായിട്ടില്ലെന്ന് ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവ് അഭിപ്രായപ്പെട്ടു.ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും അർദ്ധ വാർഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതികളെ കണ്ടെത്തുന്നതിന് ഓട്ടോ ഡ്രൈവർമാരുടെ സഹായം പോലീസിന് ഗുണകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡൻ്റ് എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.മരണപ്പെട്ട സംഘത്തിന്റെ അംഗങ്ങളുടെ കുടുംബത്തിന് സാമ്പത്തിക സഹായവും,അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.ചാവക്കാട് എക്സൈസ് റെയ്ഞ്ച് സിവിൽ ഓഫീസർ എം.മണികണ്ഠൻ ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു.സംഘം സെക്രട്ടറി എ.കെ.അലി,വൈസ് പ്രസിഡൻ്റ്മാരായ കെ.കെ.വേണു,കെ.കെ.അലികുഞ്ഞി,കെ.എസ്.ബിജു,ട്രഷറർ വി.കെ.ഷാജിഹാൻ,ജോയിന്റ് സെക്രട്ടറി കെ.ജി.ഉണ്ണികൃഷ്ണൻ,ഓഡിറ്റർ കെ.ആർ.രമേഷ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.