Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 13:04 IST
Share News :
മലപ്പുറം : മലപ്പുറം നഗരസഭ 23 കോടിയോളം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച കടലുണ്ടിപ്പുഴയിലെ നാമ്പ്രാണി തടയണ വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നാടിന് സമർപ്പിച്ചു. തടയണകൾ നാടിന്റെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കുമെന്നത് തീർച്ച. ഇത്തരം പദ്ധതികൽ നാടിന്റെ മറ്റു വികസന പദ്ധതികൾക്ക് കരുത്തേകും.
കേന്ദ്ര നഗരസഞ്ചയം പദ്ധതിയിലൂടെ നിർമ്മിച്ച തടയണയിൽ 13 കിലോമീറ്റർ ദൂരത്തിലായി 210 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ സാധിക്കും. പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻ നഗരസഭ ചെയർപേഴ്സണ്‍മാരായ മുജീബ് കാടേരി, സി.എച്ച് ജമീല ടീച്ചർ എന്നിവർക്ക് നഗരസഭയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.