Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളുടെ പരിശീലന കേന്ദ്രങ്ങൾ: ഡോ. ഹുസൈൻ മടവൂർ

08 Jul 2026 18:48 IST

enlight media

Share News :

കോഴിക്കോട് : സ്കൂൾ പാർലിമെൻ്റുകൾ നാളെത്തെ ഭരണകർത്താക്കളെ വാർത്തെടുക്കുന്ന പരിശീലന കേന്ദ്രങ്ങളാണെന്ന് മലബാർ എജ്യുസിറ്റി ചെയർമാൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. നരിക്കുനി മലബാർ എജ്യുസിറ്റി കേമ്പസിലെ പ്രഥമ സ്ഥാപനമായ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 2026 - 2027 വർഷത്തെ സ്റ്റുഡൻസ് പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് എലത്തൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


ജനാധിപത്യബോധവും നേതൃത്വപാടവവും സാമൂഹിക ഉത്തരവാദിത്തവും വളർത്തിയെടുക്കുന്നതിൽ സ്കൂൾ പാർലമെന്റിന്റെ പങ്ക് വളരെ വലുതാണെന്ന് അവർ പറഞ്ഞു. 

തൻ്റെ മണ്ഡലത്തിലെ മാതൃകാ വിദ്യാഭ്യാസ സമുച്ചയമായ മലബാർ എജ്യുസിറ്റി സന്ദർശിക്കാൻ കഴിഞ്ഞതിൽ അവർ സന്തോഷം രേഖപ്പെടുത്തി.


 ഇലക്ഷൻ കൺവീനർ പുഷ്പവല്ലി പാർലിമെൻ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മലബാർ എഡ്യൂസിറ്റി അഡ്മിനിസ്ട്രേറ്റർ ഷെറീന സി.എം, സ്‌കൂൾ പ്രിൻസിപ്പാൾ റജീന സൂപ്പി, മാനേജർ പി.കെ സുലൈമാൻ , കമ്മിറ്റി ഭാരവാഹികളായ കോയതീൻ മാസ്റ്റർ, എം.കെ അബ്ദുൽ ഹമീദ്, പി.ടി.എ പ്രസിഡൻ്റ് അഡ്വ. അബ്ദുറസാഖ്, അഡ്‌മിനിസ്ട്രേഷൻ ഡയരക്ടർ സിറാജുദ്ദീൻ ചേലേമ്പ്ര, വൈസ് പ്രിൻസിപ്പാൾ ഫമിത ഗഫൂർ, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പി.ടി.എ. ഭാരവാഹികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

നരിക്കുനി സലഫി ചാരിറ്റബിൾ ട്രസ്റ്റിന്ന് കീഴിൽ കാക്കൂർ പഞ്ചായത്തിലെ ചെമ്പക്കുന്നിൽ പ്രവർത്തിക്കുന്ന മലബാർ എജ്യുസിറ്റിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ടിസ്സോറി കിൻ്റർ ഗാർട്ടൻ, ഐ ടി ഐ , അറബിക്കോളെജ്, അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്കൂൾ, ദാറുൽ ഖുർആൻ ഇംഗ്ലീഷ് സ്കൂൾ, മാസ് റസിഡൻഷ്യൽ സ്കൂൾ, ഓർഫൻ കെയർ തുടങ്ങിയ സ്ഥാപനങ്ങളിലായി ആയിരത്തിയഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

Follow us on :

More in Related News