Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2026 20:50 IST
Share News :
ഗുരുവായൂർ:ദൈവാത്മാവിന്റെ സജീവ സാന്നിധ്യം അനുദിന ജീവിതത്തിൽ അനുഭവിക്കാൻ പി.ഐ.സൈമൺ മാസ്റ്റർ രചിച്ച ‘സെനക്കിൾ’ എന്ന ആദ്ധ്യാത്മിക ഗ്രന്ഥം വായനക്കാർക്ക് പ്രചോദനമാകുമെന്ന് ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ പറഞ്ഞു.ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്രമജീവിതം ക്രിയാത്മകമായി വിനിയോഗിച്ച് ഇത്തരം ഗ്രന്ഥരചനകൾക്ക് സമയം കണ്ടെത്തിയ പി.ഐ.സൈമൺ മാസ്റ്റർ പൊതുസമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.സെബി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഗ്രന്ഥത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.ഫാ.പ്രകാശ് പുത്തൂർ അനുഗ്രഹപ്രഭാഷണം നടത്തി.സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുത്തൂർ ഉട്ടൂപ് മാസ്റ്റർ ഏല്യാക്കുട്ടി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള സ്മാരകവും പതിനായിരം രൂപയും ഉൾപ്പെടുന്ന ഗുഡ് സമരിറ്റൻ പുരസ്കാരം പാലയൂർ ഇമ്മാനുവേൽ ജീവകാരുണ്യ പ്രവർത്തന സമിതി ഡയറക്ടർ സി.എൽ.ജേക്കബിന് സമ്മാനിച്ചു.സെനക്കിൾ ഗ്രന്ഥത്തിന്റെ കവർ രൂപ കൽപ്പന നിർവഹിച്ച ജോൺ കരോളിനെയും ചടങ്ങിൽ ആദരിച്ചു.ക്ലേലിയ മദർ സുപ്പീരിയർ സിസ്റ്റർ റോസ്മരിയ,പി.ഐ.ആന്റോ,പി.ഐ.ലാസർ,ട്രസ്റ്റ് പ്രസിഡന്റ് പി.ഐ.ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പി.ഐ.വർഗീസ്,ജിഷോ എസ്.പുത്തൂർ,ജോഷി പി.സൈമൺ,ആന്റോ എൽ.പുത്തൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.