Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2026 13:32 IST
Share News :
മേപ്പാടി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദുരന്തത്തിൽ മരണം എട്ടായി. മീനാക്ഷിപ്പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണിടിച്ചിലിൽ അഞ്ച് പേരെയായിരുന്നു കാണാതായിരുന്നത്. തിരച്ചിലിന്റെ മൂന്നാം ദിനം മുതലാണ് കാണാതായവരുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്. മീനാക്ഷിപ്പാലത്തിന് 200 മീറ്റർ അകലെ നിന്നാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി വൈത്തിരി താലൂക്ക് ആശുപതിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.