Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടം; കണ്ണൂർ ചക്കരക്കല്ല് സ്വദേശിയായ യുവാവ് അൽഐനിൽ നിര്യാതനായി.

06 Aug 2024 04:33 IST

- ISMAYIL THENINGAL

Share News :

അബുദാബി: അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ ചക്കരക്കല്ല്​ മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീമാ(25)ണ് യു.എ.ഇയിലെ അൽഐനിൽ മരിച്ചത്. അൽ ഐനിൽനിന്നും അബൂദബിയിലേക്ക് വരുന്നവഴി സ്വൈഹാനിലുണ്ടായ അപകടത്തിൽ കാറും ട്രൈലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കാളഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.


സഹോദരനൊപ്പം അൽഐനിൽ ബിസിനസ് ചെയ്തുവരികയായിരുന്നു അബ്ദുൽ ഹക്കീം. അവിവാഹിതനാണ്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങൾ: അസ്ഹർ(അൽഐൻ), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബർസ്ഥാനിൽ.

Follow us on :

More in Related News