Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കശാപ്പിനായി കൊണ്ടുവന്ന എരുമ വിരണ്ടോടി; കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

22 Mar 2026 22:05 IST

santhosh sharma.v

Share News :

വൈക്കം: കശാപ്പിനായി കൊണ്ടുവന്ന എരുമ വിരണ്ടോടിയതിനെ തുടർന്ന് കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

ഇത്തിപ്പുഴ ഒതളവേലിത്തറ ശോഭന (78) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇത്തിപ്പുഴ മുറിയോടത്തറ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. സമീപത്തെ വീട്ടിൽ നിന്നും പാൽ വാങ്ങാനായി പോകുകയായിരുന്ന വീട്ടമ്മയെ വിരണ്ടോടി വന്ന എരുമ കുത്തി സമീപത്തെ തോട്ടിലേക്ക് വീഴ്ത്തിയ ശേഷം ഓടിപ്പോകുകയായിരുന്നു. വാരിയെല്ലിനും തോളിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വീട്ടമ്മ. നാനാടത്ത് കശാപ്പിനായി കൊണ്ടുവന്ന എരുമ ഇന്നലെ രാത്രി കയറ് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇതിനെ ഇതുവരെയും പിടിച്ച് കെട്ടാനായിട്ടില്ല.

Follow us on :

More in Related News