Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടത്തായിയിൽ വൻ ലഹരിമരുന്ന് വേട്ട: മൂന്ന് കിലോ കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി പിടിയിൽ

20 Jun 2026 22:20 IST

NewsDelivery

Share News :

കൂടത്തായി: കോടഞ്ചേരിയിൽ നടന്ന 'ഓപ്പറേഷൻ തൂഫാൻ' ശക്തമായ പോലീസ് നടപടികൾക്ക് തൊട്ടുപിന്നാലെ കൂടത്തായിയിൽ വൻ ലഹരിമരുന്ന് വേട്ട. കൂടത്തായി അങ്ങാടിക്ക് സമീപം മൂന്ന് കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി അണ്ടോണ സ്വദേശി മുഹമ്മദ് എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.

പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന സജീവമാണെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടിച്ചെടുത്ത എം.ഡി.എം.എയ്ക്കും കഞ്ചാവിനും വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന പോലീസ്, ഈ സംഘത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ മേഖലയിൽ പരിശോധനയും അന്വേഷണവും ഊർജിതമാക്കിയിരിക്കുകയാണ്.

Follow us on :

More in Related News