Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ; ബീവറേജിൽ മദ്യം വാങ്ങുന്നതിനിടെ അറസ്റ്റ്

20 Jun 2026 22:50 IST

NewsDelivery

Share News :

കോഴിക്കോട്: പൊയിൽകാവ് സ്വദേശി സുധയെ (58) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയിരുന്ന പ്രതിയെ ഇന്ന് വൈകിട്ടോടെ കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

പിടിയിലായ കുട്ടികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുടുംബ വഴക്കോ മറ്റ് വ്യക്തിപരമായ കാരണങ്ങളോ ആണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയാണ് പൊയിൽകാവ് ബീച്ചിന് സമീപമുള്ള നാലുസെന്റ് കോളനിയിൽ സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ വെച്ച് വാക്കത്തി ഉപയോഗിച്ച് കുട്ടികൃഷ്ണൻ ഭാര്യ സുധയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം.

രക്തത്തിൽ കുളിച്ച നിലയിൽ ഷെഡിൽ കിടന്ന മൃതദേഹത്തിനരികിൽ നിന്ന് വാക്കത്തിയും കണ്ടെത്തി. സംഭവത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണൻ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി പ്രതിയെ പിടികൂടുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News