Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2026 20:46 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി ബൈപ്പാസിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ബെൻസ് സി ക്ലാസ് വാഹനവും കയറ്റിക്കൊണ്ടുപോയ കണ്ടെയ്‌നർ ലോറിക്കാണ് തീ പിടിച്ചത്. ഏറ്റുമാനൂർ ബ്രിഡ്‌ജ് വേ ഷോറൂമിൽ നിന്ന് പുതിയ ബെൻസ് കോഴിക്കോട്ടെ ഇവരുടെ തന്നെ ഷോറൂമിലേക്ക് പുതിയ വാഹനം കൊണ്ടുപോവുകയായിരുന്നു. രാവിലെ 9 മണിയോടെ കടുത്തുരുത്തി ബൈപ്പാസിലേക്ക് കയറിയ കണ്ടെയ്‌നർ ലോറിയിൽ നിന്നും പുകയും സ്മെല്ലും വരുന്നത് കണ്ട ഡ്രൈവർ വാഹനം ഒതുക്കി വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ സിസ്റ്റം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും, തീ കത്തി അമരുകയായിരുന്നു.. ഉടനെ കടുത്തുരുത്തി പോലീസും കടുത്തുരുത്തിയിൽ നിന്ന് രണ്ട് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ് ക്കുകയായിരുന്നു. കണ്ടെയ്നർ ലോറിയും ബെൻസും പൂർണമായും കത്തി നശിച്ചു. കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Follow us on :
Tags:
More in Related News
Please select your location.