Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ബുക്ക് ഫെസ്റ്റ് 2025" ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മെയ് 14 ബുധനാഴ്ച

13 May 2025 18:08 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ ഇന്ത്യൻ എംബസ്സിയുമായും അൽ ഭാജ് ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് പുസ്തകോത്സവം, ബുക്ക് ഫെസ്റ്റ് 2025, ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മെയ് 14 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാഷണൽ യൂനിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ. അലി സൗദ് അൽ ബിമാനി, കേണൽ അബ്ദുൽ വഹാബ് അബ്ദുൽ കരീം ഈസ അൽ ബലൂഷി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ സെയ്ദ് അഹമ്മദ് സൽമാൻ, അൽ അൻസാരി ഗ്രൂപ്പ് സിഇഒ കിരൺ ആഷർ, ഇന്ത്യൻ സ്കൂൾ മസ്കത്ത് പ്രിൻസിപ്പൽ രാകേഷ് ജോഷി തുടങ്ങിയ ഒമാനിലെ പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കുചേരും.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തവണത്തെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒമാനിലെ പുസ്തകപ്രേമികൾക്കായി ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം, ഡാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ 2025 മെയ് 14 മുതൽ 17 വരെയാണ് നടക്കുന്നത്. 

പുസ്തകോത്സവം പ്രതിദിനം രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ബംഗാളി, ഉർദു തുടങ്ങിയ 12-ലധികം ഭാഷകളിലായി ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി ഒമാനിലെ മുൻനിര പുസ്തകവിതരണ സ്ഥാപനമായ അൽ ഭാജ് ബുക്സ് പ്രദർശനത്തിൽ പങ്കെടുക്കുന്നു.

“ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഈ മഹത്തായ പരിപാടിയിലെ പങ്കാളിയാകുന്നത് വലിയൊരു ആദരവാണ്” അൽ ഭാജ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടർ ഷൗഖത്തലി പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, അൽ ഭാജ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടർ ഷൗഖത്തലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News