Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 00:05 IST
Share News :
കുന്നമംഗലം: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ കുന്നമംഗലത്ത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമായി. നിറഞ്ഞ മുദ്രാവാക്യങ്ങളുടെയും പ്രവർത്തകരുടെ സാന്നിധ്യത്തിന്റെയും നടുവിൽ സംഘടിപ്പിച്ച റോഡ് ഷോ മണ്ഡലത്തെ ആവേശഭരിതമാക്കി.
തുടർന്ന് പാലക്കൽ മാളിന് മുൻവശത്ത് ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.പി. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി വി.കെ. സജീവൻ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
യോഗത്തിൽ സംസാരിച്ച നേതാക്കൾ മണ്ഡലത്തിലെ വികസന വിഷയങ്ങളും നിലവിലെ ഭരണത്തിനെതിരായ വിമർശനങ്ങളും ഉന്നയിച്ചു. ഇതിനോടനുബന്ധിച്ച് നിലവിലെ എം.എൽ.എ.യ്ക്കെതിരായ കുറ്റപത്രം ടി.വി. ഉണ്ണികൃഷ്ണൻ സി.കെ. പത്മനാഭന് കൈമാറി പ്രകാശനം ചെയ്തു.
വി.കെ. സജീവൻ, ടി.വി. ഉണ്ണികൃഷ്ണൻ, കെ. ഗണേഷ്, ടി. ചക്രായുധൻ, കെ. നിത്യാനന്ദൻ, കെ. അനിൽകുമാർ, പവിത്രൻ പനിക്കൽ, യദുരാജ്, പി. ഹരിദാസൻ, സുധീർ കുന്നമംഗലം, കെ. രാഗേഷ് എന്നിവർ സംസാരിച്ചു.
പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെയും ഉത്സാഹത്തോടെയും ആരംഭിച്ച ഈ പ്രചാരണം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുന്നതിന്റെ സൂചനയാകുന്നു
Follow us on :
More in Related News
Please select your location.