Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ ഭരതനാട്യം രംഗ പ്രവേഷം സലാലയിൽ നടന്നു

14 May 2024 20:09 IST

- MOHAMED YASEEN

Share News :

സലാല: നിർത്താഞ്ജലി സ്കൂൾ ഓഫ് ഡാൻസിന്റെ ഭരതനാട്യം രംഗ പ്രവേഷം സലാലയിൽ നടന്നു.ഗുരു ശ്രീമതി ശില്പ ജോൺ (എം എ ഭരതനാട്യം) ന്റെ ശിഷ്യണത്തിൽ പതിനാറു കുട്ടികളാണ് വേദിയിൽ ഭരതനാട്യം രംഗ പ്രവേശം കുറിച്ചത്.

സലാല ഒമാനി വിമൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ്‌ പ്രസിഡന്റ് രാകേഷ്കുമാർ ജാ തിരി തെളിച്ചു. ഒപ്പം ഡോ. അബുബക്കർ സിദ്ധിഖ് (ഇന്ത്യൻ സ്കൂൾ പ്രസിഡന്റ്‌ ), കെ പി കരുണൻ ( മലയാള വിഭാഗം കൺവീനർ ), സി വി സുദർശനൻ, ശ്രീജികുമാർ (എൻ എസ് എസ് പ്രസിഡന്റ്‌ സലാല), സിജോയ് പേരാവൂർ (കൈരളി സലാല ജനറൽ സെക്രട്ടറി ), ഡോ. സമീറ സിദ്ധിഖ് (ദോഫർ യൂണിവേഴ്സിറ്റി പ്രൊഫസർ ), നിർത്താഞ്ജലി ഫൗണ്ടർ ശ്രീ ബിജു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു.

ഇരുന്നൂറ്റി അമ്പതോളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് അനിദാസ്, അരുൺ രാജ്, അരുൺ മുരളി, പിങ്കി പ്രാഭിൻ, സൗമ്യ ബബിൽ, റെമിഷ വിപിൻ ദാസ്, വൃന്ദ അനിൽ, പാർവതി, കൃഷ്ണ ദാസ്, നസ്രിൻ എന്നിവർ നേതൃത്വം വഹിച്ചു.

Follow us on :

More in Related News