Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസർകോട് വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

01 May 2026 06:43 IST

NewsDelivery

Share News :

കാസർകോട്: വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടിൽ രാജു ആണ് മരണപ്പെട്ടത്. പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 7:30-ഓടെ താലൂക്ക് ഓഫീസ് പരിസരത്തെ റോഡിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സരിത. മക്കൾ: സൗരാവ് രാജു, സൗപർണിക രാജു.

അതിനിടെ, അപകടത്തിൽപ്പെട്ട പോലീസ് വാഹനം ഉടൻതന്നെ ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് താത്കാലികമായി നിർത്തി.

അപകടത്തിൽപ്പെട്ടത് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് ഒരു മാസം മുൻപ് ലഭിച്ച പുതിയ വാഹനമാണെന്നും, ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു വാഹനത്തിലുള്ളവർ.

സ്കൂട്ടി യാത്രക്കാരനായ മുൻ ലോഡിങ് തൊഴിലാളി ജോർജ് എന്നയാൾക്കും പരിക്ക് പറ്റി.പരിക്ക് സാരമുള്ളതല്ല

Follow us on :

More in Related News