Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 08:15 IST
Share News :
ചാത്തന്നൂർ.:ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ഇന്ന് ആരംഭിക്കും. കളരികളിൽ പൂജയും കാഴ്ച കളിയും നടത്തി ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കി കളി സംഘങ്ങൾ പടപ്പുറപ്പാടിനു ഇറങ്ങുന്നത്. ഓണാട്ടുകരയിലെ യോദ്ധാക്കളുടെ പോരാട്ട വീര്യം പൂർണമായി പരബ്രഹ്മ ഭൂമി സമർപ്പിച്ച് നാളെ ഓച്ചിറക്കളി സമാപിക്കും. ഓച്ചിറക്കളിയോടു അനുബന്ധിച്ചുള്ള കാള ചന്തയും കന്നുകാലി കാർഷിക പ്രദർശനം 18 മുതൽ 20 വരെ പടനിലത്ത് നടക്കും. ഈക്കുറി രണ്ടു ദിവസവും 1.30 ന് പടനിലത്ത് വിവിധ കളരി സംഘങ്ങളുടെ കളരിപ്പയറ്റും നടക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ഉൾപ്പെട്ട ഓണാട്ടുകരയിലെ 52 കരളിൽ നിന്നു 490 കളി സംഘങ്ങളാണു റജിസ്ട്രേഷൻ നടത്തിയത്. ഇന്ന് രാവിലെ 7ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി.സത്യൻ പടനിലത്ത് പതാക ഉയർത്തി.
തുടർന്ന് പ്രത്യേക വേഷവിധാനത്തോടെ തലപ്പാവ് ധരിച്ചു ആയുധങ്ങൾ ഏന്തിയ യോദ്ധാക്കൾ ഘോഷയാത്രയായി പരബ്രഹ്മ ഭൂമിയിലെത്തും. പരബ്രഹ്മത്തെ വണങ്ങിയ ശേഷം കളി ആശാന്മാർക്ക് ദക്ഷിണ നൽകി യോദ്ധാക്കൾ പടനിലത്തി്നറെ വിവിധ ഭാഗങ്ങളിൽ കളരികളിൽ അഭ്യസിച്ച അടവുകളും ചുവടുംകളും പ്രത്യേക വായ്ത്താരിയോടെ പ്രദർശിപ്പിക്കും. 12ന് പടനിലത്ത് ശംഖ് ദാനം മുഴങ്ങുന്നതോടെ കളി സംഘങ്ങൾ ക്ഷേത്ര ഭരണസമിതി ഓഫിസിനു മുന്നിൽ അണിനിരക്കും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ഗോപിനാഥൻ പടത്തലവന്മാർക്ക് ധ്വജം കൈമാറുന്നതോടെഓച്ചിറ കളിക്ക് തുടക്കമാകും. നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് ഭക്തന്മാരാണ് കളി കാണുവാനായി പടനിലത്തു് എത്തുന്നത്.
Follow us on :
More in Related News
Please select your location.