Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷ അനുബന്ധ പരിപാടികൾക്ക് തുടക്കമായി.

14 Jun 2026 17:56 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷ അനുബന്ധ പരിപാടികൾക്ക് തുടക്കമായി. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച്, തൃപ്പൂണിത്തുറ ആർസിഎം ഐ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം കെ. ബിനിമോൻ എംഎൽഎ നിർവഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച് ചെയർമാൻ പി. സോമൻ പിള്ള അധ്യക്ഷനായിരുന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് 

ജോസ് വി.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ബ്രാഞ്ച് സെക്രട്ടറി ബിനു .കെ പവിത്രൻ, ഡോ: ഐശ്വര്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, ഗ്രാമപഞ്ചായത്ത്

അംഗങ്ങളായ അനിതാ സുഭാഷ്,

എം. അനിൽകുമാർ, അമ്പിളി മായാത്മജൻ, നിർമ്മല മാർട്ടിൻ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന മാനേജിംഗ് കമ്മിറ്റി അംഗം കെ. എസ് സുമേഷ്, പിടിഎ പ്രസിഡൻ്റ് വി.ജെ വർഗീസ് , സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് ജോസഫ്, എം.ബാബു

തുടങ്ങിയവർ പ്രസംഗിച്ചു. 

നൂറു കണക്കിന് പ്രദേശവാസികൾ സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു. കെ. ബിനിമോൻ എം എൽ എ യും RCM ഐ ഹോസ്പിറ്റൽ അധികൃതരെയും ചടങ്ങിൽ ആദരിച്ചു. വടയാർ ഇൻഫന്റ് ജിസസ് ഹൈസ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അനുബന്ധ പരിപാടികൾ തുടർന്നും ഉണ്ടായിരിക്കുമെന്നും. സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2026 നവംബറിൽ നടക്കുമെന്നും അധികൃതർ പറഞ്ഞു.

Follow us on :

More in Related News