Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 16:03 IST
Share News :
മസ്‌കറ്റ്: ലോകത്തിലെ ഏറ്റവും മനോഹര കപ്പലായ അമേരിഗോ വെസ്പുച്ചി ഒമാനിലെലെത്തുന്നു. രണ്ട് വർഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായി 2025 ജനുവരി 8 മുതൽ 12 വരെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പൽ നങ്കൂരമിടും.
ഇറ്റാലിയൻ നാവികസേനയുടെ ചരിത്ര കപ്പലും, പരിശീലന കപ്പലുമാണ് അമേരിഗോ വെസ്പുച്ചി. വേൾഡ് ടൂറിന്റെ 32-ാം ഘട്ടത്തിലാണ് കപ്പൽ ജനുവരി എട്ടിന് മസ്‌കറ്റിൽ എത്തുന്നത്.
ഒമാനിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദർശനമാണിത്. ഏകദേശം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ലോക പര്യടനത്തിനായി 2023 ജൂലൈ ഒന്നിനാണ് ജെനോവ തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടത്.
2025 ജനുവരി എട്ടിന് രാവിലെ 09:00 ന് സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ 34-ാം നമ്പർ ബെർത്തിൽ നങ്കൂരമിടുമെന്ന് പ്രതീക്ഷിക്കുന്ന കപ്പലിനെ ഒമാനിലെ ഇറ്റാലിയൻ അംബാസഡർ പിയർലൂയിഗി ഡി'എലിയ, ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എൻറിക്കോ ക്രെഡെൻഡിനോ, തദ്ദേശ സ്വയംഭരണ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ സ്വാഗതം ചെയ്യും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.