Tue Dec 12, 2023 10:56 PM 1ST

Sign In

റാസൽഖൈമ ബസ് അപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിനിയും; മരണസംഖ്യ 13 ആയി

25 Nov 2026 08:04 IST

ENLIGHT MEDIA OMAN

Share News :

ദുബായ്: യു.എ.ഇയിലെ റാസൽഖൈമയിലുണ്ടായ ബസ്–ട്രക്ക് അപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശിനിയും. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) ആണ് മരിച്ചത്. അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. മരിച്ചവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഫിലിപ്പീൻസ്, ശ്രീലങ്ക സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.

മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍.

മരിച്ചവരെ തിരിച്ചറിയുന്നതിനും തുടർനടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള നടപടികൾ അധികൃതർ തുടരുകയാണ്. അപകടത്തിൽ 26 പേർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായി നാഷണൽ ആംബുലൻസ് അറിയിച്ചു. ഇവരിൽ 14 പേരെ തുടർചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇതിൽ 12 പേർ ആശുപത്രി വിട്ടതായും റിപ്പോർട്ടുകളുണ്ട്.

റാസൽഖൈമയിലെ അൽ വതൻ റോഡിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് റോഡരികിൽ സാങ്കേതിക തകരാറിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി പേർക്ക് ജീവൻ നഷ്ടമായി.

ഒമാനിൽ പോയി വിസ പുതുക്കി യു.എ.ഇയിലേക്ക് മടങ്ങി വരുന്നവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് യാത്രാ ഏജൻസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തെത്തുടർന്ന് റാസൽഖൈമ പൊലീസിന്റെയും ദുബായ് പൊലീസിന്റെയും ആംബുലൻസ്, സിവിൽ ഡിഫൻസ് വിഭാഗങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ രക്ഷാപ്രവർത്തനമാണ് നടത്തിയത്. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ അധികൃതർ അന്വേഷണം തുടരുകയാണ്.

Follow us on :

More in Related News