Tue Dec 12, 2023 10:56 PM 1ST

Sign In

ഒമാൻ ദേശീയദിനത്തിൽ കാരുണ്യത്തിന്റെ കരുതൽ

25 Nov 2026 17:30 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ പ്രവാസി അസോസിയേഷന്റെ (ഒ.പി.എ) നേതൃത്വത്തിൽ നാളെ (നവംബർ 26, വ്യാഴാഴ്ച) മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദേശീയ അവധിദിനത്തിൽ വൈകുന്നേരം 3.30 മുതൽ 7 മണി വരെ ബൗഷറിലെ ഒമാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടക്കുക.

ജീവിതത്തിനും ഉപജീവനത്തിനും സുരക്ഷിതമായ ഇടമൊരുക്കിയ ഒമാൻ രാജ്യത്തോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്നതിനൊപ്പം മാനവികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദേശീയദിനാഘോഷങ്ങൾ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ ജീവകാരുണ്യ പ്രവർത്തനമായി കൂടി മാറണമെന്ന സന്ദേശമാണ് ഈ സംരംഭത്തിലൂടെ ഒമാൻ പ്രവാസി അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നത്.

ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. രക്തദാനത്തിലൂടെ നിരവധി രോഗികൾക്ക് പുതുജീവൻ നൽകാൻ കഴിയുന്നതിനാൽ മുഴുവൻ പ്രവാസികളും ക്യാമ്പിൽ പങ്കെടുത്ത് ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് അസോസിയേഷൻ അഭ്യർഥിച്ചു.

പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ പ്രവാസി അസോസിയേഷൻ വിവിധ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ദേശീയദിനത്തോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: +968 7980 4894, 9698 4334 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow us on :

More in Related News