Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടതുസർക്കാരിന് തുടരാൻ അർഹതയില്ലന്ന് അഡ്വ. സിറിയക് തോമസ്

27 Mar 2026 20:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ: ജനജീവിതം ദുസഹമാക്കിയ ഇടതുസർക്കാരിന് തുടരാൻ അർഹതയില്ലന്ന് യു.ഡി.എഫ് പീരുമേട് നിയമസഭ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസ് കൊക്കയാർ മണ്ഡലം തല പര്യടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർവ്വ മേഖലയിലും പരാജയമാണ്. തോട്ടം മേഖലയോടു യാതൊരു മമതയും കാട്ടാത്ത സർക്കാരാണ്. കാർഷിക മേഖലയോടും സർക്കാർ അവഗണനയാണ് കാട്ടിയത്. പ്രളയ ബാധിത പ്രദേശമായ കൊക്കയാറിന് ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാൻ തയ്യാറാകാത്ത സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി നാടിനോട് നിഷേധ നിലപാടാണ് സ്വീകരിച്ചത്.പ്രളയ മേഖല സന്ദർശിക്കാൻ പോലും പിണറായി തയ്യാറായില്ലന്നും സിറിയക് പറഞ്ഞു. 

യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോയ് തോമസ്, നേതാക്കളായ ആന്റണ്ണി ആലഞ്ചേരി, ജോർജ് ജോസഫ് ,പി.എ. അബ്ദുൽ റഷീദ്, ഷാജി പൈനാടത്ത് , പി.ആർ. അയ്യപ്പൻ, അരുൺ പൊടി പാറ ബിജു പോൾ, നൗഷാദ് വെംബ്ലി, സണ്ണി ആന്റണി, സണ്ണി ജോർജ് , സണ്ണി തട്ടുങ്കൽ, ഓലിക്കൽ സുരേഷ്, , അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ,സ്വർണ്ണലതഅപ്പുകുട്ടൻ, സിജോ ഉള്ളാട്ട്, പി.വി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

മുക്കുളം താഴത്തങ്ങാടിയിൽ നിന്നാരംഭിച്ച പര്യടന പരിപാടി ഏന്തയാർ ഈസ്റ്റ്, വെംബ്ലി , കുറ്റിപ്ലാങ്ങാട്, പുളിക്കത്തടം, പൂവഞ്ചി. നാരകം പുഴ, ബോയിസ്, കൊടികുത്തി, മരുതുംമൂട്,എന്നിവിടങ്ങൾ സന്ദർശിച്ചു കല്ലേപ്പാലം ജംഗ്ഷനിൽ സമാപിച്ചു.

Follow us on :

More in Related News