Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയത്തിൽ പുതിയ പുക കുഴൽ സ്ഥാപിച്ചു.

18 Nov 2024 16:43 IST

WILSON MECHERY

Share News :


ചാലക്കുടി : ക്രിമിറ്റോറിയത്തിൽ

ഒടിഞ്ഞു വീണ പുക കുഴൽ പുന: സ്ഥാപിച്ചു.സംസ്ഥാന ശുചിത്വ മിഷൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട്,100 അടി ഉയരമുള്ള പുക കുഴൽ, ആണ് സ്ഥാപിച്ചിരിക്കുന്നത്ഈ ആഴ്ച തന്നെക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം പുന:രാരംഭിക്കാൻ കഴിയുമെന്ന് ചാലക്കുടി നഗരസഭ അറിയിച്ചു.ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽ പുന:സ്ഥാപിച്ച് ഏറ്റവും വേഗത്തിൽ ഇവിടെ പ്രവർത്തനം നടത്തുന്നതിന് വിവിധ സമുദായ സംഘടനകളുടേയും പൊതു സമൂഹത്തിൻ്റേയും പിന്തുണയും സഹകരണംഉണ്ടായിട്ടുണ്ട്.അതുകൊണ്ടു കൂടിയാണ്, ഈ പ്രവർത്തനം

അതിവേഗം പൂർത്തിയാക്കാൻ സാഹചര്യമുണ്ടായത്.

ക്രിമിറ്റോറിയത്തിൻ്റെ പുക കുഴൽ സ്ഥാപിക്കുന്ന പ്രവർത്തനത്തെ വർഗ്ഗീയ വൽക്കരിക്കാനും വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ നടത്താനും ,രാഷ്ട്രീയ മുതലെടുപ്പിനും

വേണ്ടി ചിലർ ശ്രമിച്ചുവെങ്കിലും,

നഗരസഭ കൗൺസിൽ ഇതൊന്നും മുഖവിലക്കെടുക്കാതെ നിർമ്മാണവുമായ് അതിവേഗം മുന്നോട്ടു പോവുകയായിരുന്നുവെന്ന്

യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ,ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ദീപു ദിനേശ് എന്നിവർ പറഞ്ഞു.

നിർമ്മാണ പുരോഗതി

വിലയിരുത്താൻ, ചെയർമാൻ എബി ജോർജ്ജ്., വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,ഹെൽത്ത് ചെയർമാൻ ദിപു ദിനേശ്, ,

UDF ലീഡർ ഷിബു വാലപ്പൻ, PWD ചെയർപേഴ്സൺ ആനി പോൾ,

കൗൺസിലർമാരായ വൽസൻചമ്പക്കര , ലിബി ഷാജി,ജോജി കാട്ടാളൻ , കെ.പി. ബാലൻ, മുനിസിപ്പൽ എഞ്ചിനീയർ 

M. K .സുഭാഷ്, ക്രിമിറ്റോറിയം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ.എ. ഉണ്ണികൃഷ്ണൻ,

N . കുമാരൻ, SNDP യൂണിയൻ പ്രസിഡണ്ട് ചന്ദ്രൻ കൊളത്താപ്പിള്ളി,NSS കരയോഗം ഭാരവാഹികളായ കെ.ബി.മുരളി, അമ്പാടി ഉണ്ണികൃഷ്ണൻ

എന്നിവർ ക്രിമിറ്റോറിയത്തിൽ എത്തി.

Follow us on :

More in Related News