Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് ഒറ്റപ്പാലം സ്വദേശി ഖത്തറിൽ കുഴഞ്ഞുവീണ് മരിച്ചു.

28 Jun 2024 03:50 IST

- ISMAYIL THENINGAL

Share News :

ദോഹ : പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പത്തൊമ്പതാംമയിൽ സ്വദേശി നവാസ് ത്വയ്യിബിന്റെ മകൻ ഷംനാദ് വി നവാസ് (25) ഖത്തറിൽ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു ഷംനാദ്. കെ.എം.സി.സി പ്രവർത്തകനയ ഷംനാദിന്റെ മൃതദേഹം വ്യവസായ മേഖലയിലെ ഹസൻ മുബൈറിക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ കെ.എം.സി.സി പ്രവർത്തകർ നടത്തിവരുന്നു.അവിവാഹിതനാണ്.


മുൻ ഒറ്റപ്പാലം മണ്ഡലം കെ.എം.സി.സി സെക്രട്ടറി നവാസ് ത്വയ്യിബാണ് പിതാവ്.നവാസിന്റെ വിയോഗത്തിൽ കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Follow us on :

More in Related News