Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 04:18 IST
Share News :
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടുകെട്ടാനൊരുങ്ങി മലയാളി താരം. മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദാണ് ഖത്തർ ദേശീയ ടീമിൽ ഇടം നേടിയത്. ഖത്തർ യൂത്ത് ടീമുകളിലും, സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈൽ സീനിയർ ടീമിലും ഇടം നേടിയതോടെ കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്‌സിനെ തേടി ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന്റെ ദേശീയ സീനിയർ ടീമിൽ നിന്നും വിളിയെത്തുകയായിരുന്നു.
ജൂൺ 6 ന് അഫ്ഗാനിസ്താനെതിരെയും ജൂൺ 11ന് ഇന്ത്യക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള 29 അംഗ ദേശീയ ടീമിലാണ് തഹ്‌സിൻ ഇടം നേടിയത്.
ഖത്തറിന്റെ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് രണ്ടു മാസം മുമ്പ് അൽ ദുഹൈൽ ക്ലബിൻറെ സീനിയർ ടീമിലേക്ക് തഹ്‌സിൻ ഇടം നേടുന്നത്. ബ്രസീൽ സൂപ്പർതാരം ഫിലിപ് കുട്ടിഞ്ഞോയും ഖത്തർ സൂപ്പർതാരം അൽമോസ് അലിയുമെല്ലാം പന്തു തട്ടുന്ന ടീമിൽ പതിവു സാന്നിധ്യമായി മാറിയതിനു പിന്നാലെയാണ് 17കാരനെ തേടി ദേശീയ ടീമിൽ നിന്നു വിളിയെത്തുന്നത്.
ഖത്തറിൽ താമസമാക്കിയ കണ്ണൂർ തലശ്ശേരിക്കാരനായ ജംഷിദിൻ്റെയും വളപട്ടണംകാരിയായ ഷൈമയുടെയും മകനാണ് ജംഷിദ്. ഖത്തറിൽ ജനിച്ചു വളർന്നതോടെ ഫിഫ നിയമ പ്രകാരം ഖത്തർ ദേശീയ ടീമിനായി കളിക്കാനുള്ള യോഗ്യത ലഭിക്കുകയായിരുന്നു. ഖത്തറിലെ ആസ്പയർ സ്പോർട്സ് അക്കാദമിയിൽ ഫുട്ബോളിന്റെ ബാലപാഠം സ്വായത്തമാക്കിയ തഹ്സിൻ നിലവിൽ 12-ാംക്ലാസ് വിദ്യാർഥിയാണ്.ഇതാദ്യമായാണ് ഒരു മലയാളി ഫുട്ബോൾ താരം മറ്റൊരു രാജ്യത്തിന്റെ ദേശീയ ടീമിൽ ഇടം നേടുന്നത്.
Follow us on :
Tags:
More in Related News
Please select your location.