Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 12:02 IST
Share News :
വൈക്കം: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലാ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന ബസ്സിൽ കടത്തുകയായിരുന്ന വിദേശ കറൻസി അടക്കം ഒരു കോടിയിലധികം രൂപയുമായി കൊല്ലം സ്വദേശി എക്സൈസ് പിടിയിൽ. പത്തനാപുരം ജെസ്സീറാമൻസിലിൽ ഷാഹുൽ ഹമീദ് (56) ആണ് പിടിയിലായത്. ബാംഗ്ലൂർ നിന്നും പത്തനാപുരത്തേക്കു ടിക്കറ്റ് എടുത്തു യാത്ര ചെയ്യുകയായിരുന്നു ഇയാൾ.
വ്യാഴാഴ്ച രാവിലെ 7 മണിയോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ വൈക്കം, കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസുകളുടെ സംയുക്ത പരിശോധനയിലാണ് ബാംഗ്ലൂരിൽ നിന്നും പുനലൂരിലേക്ക് പോകുകയായിരുന്ന
ജയ്സായ് എന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ഇയാളിൽ നിന്നും രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്. രണ്ട് ബാഗുകളിലായിട്ടാണ് ഇയാൾ കെട്ടുകളായി ഒരു കോടി 12 ലക്ഷം രൂപ കൊണ്ടുവന്നത് . ഇയാളുടെ പോക്കറ്റിൽ നിന്നും 12,000 രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
ബി. ആർ സ്വരൂപ്, റേഞ്ച് ഇൻസ്പെക്ടർമാരായ കെ.എസ് അനിൽകുമാർ, ടി.എ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
തുടർന്ന് കൗണ്ടിംഗ് മെഷീൻ എത്തിച്ച് പണം എണ്ണി തിട്ടപ്പെടുത്തി മഹസർ രേഖപ്പെടുത്തിയ ശേഷം തലയോലപ്പറമ്പ് പൊലീസിനു കൈമാറി.
Follow us on :
Tags:
More in Related News
Please select your location.