Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് റോഡിൽ പൊട്ടിവീണ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.

07 May 2026 01:07 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം - വെച്ചൂർ റോഡിൽ റോഡിൽ പൊട്ടിവീണ കേബിൾ കുരുങ്ങി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരുക്കേറ്റു. തോട്ടകത്ത് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വൈക്കം ഓഫീസിലെ പൊതുമരാമത്ത് വിഭാഗം ഓവർസിയർ തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ നവനീതിനാണ് കഴുത്തിന് പരിക്കേറ്റത്. ജോലി സംബന്ധമായ ആവശ്യത്തിന് തൃപ്പക്കുടം ക്ഷേത്രത്തിൽ പോയശേഷം തിരികെ വൈക്കത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബൈക്കിന് വേഗത കുറവായതിനാലും പിന്നാലെ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മുമ്പിൽ പോയ ടോറസ് ലോറി കേബിളിൽ തട്ടി ആണ് കേബിൾ പൊട്ടി താഴെ വീണത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരണപ്പെട്ട ബിന്ദു വിശ്രുതൻ്റെ മകനാണ് നവനീത്. മാതാവിന്റെ അപകട മരണത്തെ തുടർന്നാണ് സർക്കാർ നവനീതിന് ജോലി നൽകിയത്. വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.



*ജോലി ഒഴിവുകൾ:* 

*എസ്ബിഐ ലൈഫ് (കാഞ്ഞിരപ്പള്ളി ബ്രാഞ്ച്)* 

*???? തസ്തികകൾ:* 

1️⃣ *ലൈഫ് മിത്ര / പെൻഷൻ കോർഡിനേറ്റർ*

*യോഗ്യത: SSLC (മിനിമം)*

*പ്രായം: 30 - 65 വയസ്സ്*

*ആർക്കൊക്കെ അപേക്ഷിക്കാം: വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, മുൻ എൻആർഐ, പോസ്റ്റ് ഓഫീസ് ഏജൻ്റുമാർ, ബിസിനസ്സ് ഉടമകൾ.*

*പ്രത്യേകത: ഫുൾ ടൈം, പാർട്ട് ടൈം അല്ലെങ്കിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യാം.*


2️⃣ *സെയിൽസ് ഓഫീസർ / ഡെവലപ്‌മെന്റ് മാനേജർ*

*യോഗ്യത: പ്ലസ് ടു / ബിരുദം*

*പ്രായം: 30 - 35 വയസ്സ് (യുവതീയു/വാക്കൾക്ക് )*


???? *ആനുകൂല്യങ്ങൾ:*

*മെഡിക്കൽ ഇൻഷുറൻസ്*

*പെൻഷൻ, ഗ്രാറ്റുവിറ്റി*


???? *സ്ഥലം: എസ്ബിഐ ലൈഫ്, ലയോള കോംപ്ലക്സ്, കാത്തീഡ്രൽ ചർച്ചിന് എതിർവശം, കാഞ്ഞിരപ്പള്ളി* .

???? *താൽപ്പര്യമുള്ളവർ ഇൻ്റർവ്യൂവിനായി ബന്ധപ്പെടുക:* 

*Mob: 9747890731/8848879001*

Follow us on :

More in Related News