Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 13:25 IST
Share News :
മേപ്പയൂർ: കൊഴുക്കല്ലൂർ കെജിഎംഎസ് യു പി സ്കൂൾ 122ആം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക എം. റീജ സഹാധ്യാപിക കെ. ചിത്രലേഖ എന്നിവർക്കുള്ള യാത്രയയപ്പു സമ്മേളനവും ,പ്രശസ്ത ഗാനരചയിതാവും കവിയുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് എം.പി.ഷാജി അധ്യക്ഷനായ ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ്, വി. മോഹനൻ , ഇ. അശോകൻ , കെ എം എ.അസീസ്, ഇ. കുഞ്ഞിക്കണ്ണൻ, ടി.സുമതി എ.പി.ടി.എ. ചെയർ പേഴ്സൺ കൃഷ്ണേന്ദു ,സ്കൂൾ മാനേജർ രാജേഷ് കാരയാട്ട് ,സ്കൂൾ ലീഡർ ഇനിയ എസ് , സ്റ്റാഫ് സെക്രട്ടറി കെ. റീജ എന്നിവർ സംസാരിച്ചു. എം.റീജ കെ. ചിത്രലേഖ എന്നിവർ മറുപടി പ്രസംഗം നടത്തി.
മുൻ മാനേജർ കാരയാട്ട് കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മയ്ക്കായി സബ് ജില്ലാ കലോത്സവത്തിൽ ഒപ്പനയിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാലയത്തിനും പഞ്ചായത്ത് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന വിദ്യാലയത്തിനുമുള്ള എവർ റോളിംഗ് ട്രോഫി പ്രധാനാധ്യാപിക എം. റീജ യിൽ നിന്നും എ.ഇ.ഒ പി.ഹസീസ് ഏറ്റുവാങ്ങി.വി.പി. അനില സ്വാഗതവും കെ.ഷൈനു നന്ദിയും പറഞ്ഞു .തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നാടകവും അരങ്ങേറി .
വാർഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നഴ്സറി കലോത്സവവും അങ്കണവാടി കലോത്സവവും പ്രശസ്ത നാടൻപാട്ട് കലാകാരൻ മജീഷ് കാരയാട് ഉദ്ഘാടനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.