Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 07:30 IST
Share News :
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ ‘സുപ്രഭാത’ത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദീകരണവുമായി സുപ്രഭാതം മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ. മുഖ്യമന്ത്രിക്കെതിരെ പ്രസിദ്ധീകരിച്ചത് ‘സുപ്രഭാത’ത്തിന്റെ മുഖപ്രസംഗമല്ലെന്നും ‘വ്യക്തിവിചാരം’ എന്ന കോളമാണെന്നും ടി.പി. ചെറൂപ്പ വ്യക്തമാക്കി. ആഴ്ചയിൽ ഒരു ദിവസം മുഖപ്രസംഗത്തിന് പകരം വ്യക്തികളെക്കുറിച്ച് ‘സുപ്രഭാതം’ ഒരു കോളം പ്രസിദ്ധീകരിക്കാറുണ്ട്. അതാണ് കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ചതെന്നും ഇതുസംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്നത് സുപ്രഭാതത്തിന്റെ തലക്കെട്ടല്ലെന്നും, ഉദ്ധരണി നൽകിയാണ് ആ തലക്കെട്ട് നൽകിയതെന്നും ടി.പി. ചെറൂപ്പ വ്യക്തമാക്കി
Follow us on :
Tags:
More in Related News
Please select your location.