Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 22:10 IST
Share News :
കോഴിക്കോട്: ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച യുവസാഹിതീ സമാജം പ്രസിഡന്റും റൗസത്തുൽ ഉലൂം അറബിക്കോളെജ് പ്രിൻസിപ്പാളും സാഹിത്യ-സാംസ്കാരിക പ്രവർത്തകനുമായ ഡോ. ഷഹദ് ബിൻ അലിയെ യുവസാഹിതീ സമാജം അനുമോദിച്ചു. ഫ്രാൻസിസ് റോഡിലെ യുവസാഹിതീ സമാജം ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ
പ്രൊഫ. കെ.വി. ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ഡോ. ഷഹദ് ബിൻ അലിക്ക് എം എൽ എ ഉപഹാരം നൽകി. അറിവാണ് സമൂഹത്തിന്റെ യഥാർത്ഥ സമ്പത്ത്. വ്യക്തിപരമായ നേട്ടങ്ങളെ സമൂഹത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിദ്യാഭ്യാസം കൂടുതൽ അർത്ഥവത്താകുന്നത്. ഡോ. ഷഹദ് ബിൻ അലിയുടെ നേട്ടം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസം സർട്ടിഫിക്കറ്റുകൾ നേടുന്നതിനുള്ള ഉപാധി മാത്രമല്ല, വ്യക്തിത്വ രൂപീകരണത്തിന്റെയും സമൂഹ നിർമാണത്തിന്റെയും അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥിയായ ആദം ഒജി ഡോ. ഷഹദ് ബിൻ അലിയുടെ അക്കാദമിക ജീവിതത്തെയ സംഘടനാ പ്രവർത്തനങ്ങളെയും അനുമോദിച്ചു.
സമാജം വൈസ് പ്രസിഡൻ്റ് പി പി അബ്ദുസ്സത്താർ ഡോ. ഷഹദിനെ പൊന്നാട അണിയിച്ചു.
ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, എഞ്ചിനീയർ പി മ്മദ് കോയ ആശംസകൾ നേർന്നു. വൈസ് പ്രസിഡൻ്റ് അനുമോദനത്തിന് മറുപടി പ്രസംഗം നടത്തിയ ഡോ. ഷഹദ് ബിൻ അലി, ഈ അംഗീകാരം തന്റെ വ്യക്തിപരമായ നേട്ടത്തിനുള്ള ആദരവ് മാത്രമല്ലെന്നും, വിദ്യാഭ്യാസത്തിനും അറിവിനും യുവസാഹിതീ സമാജം എന്നും നൽകിയ പ്രോത്സാഹനത്തിന്റെ അംഗീകാരമാണെന്നും പറഞ്ഞു. തന്റെ വിദ്യാഭ്യാസ യാത്രയിൽ പിന്തുണയും പ്രോത്സാഹനവും നൽകിയ അധ്യാപകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, യുവസാഹിതീ സമാജം പ്രവർത്തകർ എന്നിവരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
സമാജം സെക്രട്ടരി കെ വി മുഹമ്മദം ശുഹൈബ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി. അബ്ദു ഷുക്കൂർ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.