Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്താൻ 'ഗ്രീൻ ഹീറോസ്' ശില്പശാല

28 Jul 2026 18:53 IST

enlight media

Share News :

ബേപ്പൂർ: പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അരക്കിണർ ഗോവിന്ദവിലാസ് എ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച 'ഗ്രീൻ ഹീറോസ്' ശില്പശാല പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ പി. എൻ. പ്രകാശൻ ഉദ്ഘാടനം ചെയ്തു.


പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കുട്ടികൾ ചെറുപ്രായം മുതൽ ഏറ്റെടുക്കണമെന്നും, പരിസ്ഥിതി സംരക്ഷണം വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ജലസ്രോതസ്സുകളുടെ സംരക്ഷണം, വൃക്ഷവത്കരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, ജൈവവൈവിധ്യം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾ മാതൃകാപരമായ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ശാസ്ത്രീയ ചിന്തയും സാമൂഹിക ഉത്തരവാദിത്തബോധവും വളർത്തുന്നതിനൊപ്പം അക്കാദമിക മികവും വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി അധ്യക്ഷത വഹിച്ച പ്രധാനാധ്യാപകൻ എം. ആർ. പ്രശാന്ത് പറഞ്ഞു. പ്രകൃതി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കുട്ടികളിൽ അന്വേഷണാത്മക മനോഭാവവും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പി. സ്മിത, പി. എം. അൻവർ സമീൽ, ടി. ടി. മുൻസീറ, കെ. ജി. വൈഷണവി എന്നിവർ സംസാരിച്ചു. കെ. സി. അനൂപ് സ്വാഗതവും വി. രേഷ്മ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News