Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 07:51 IST
Share News :
ഫോട്ടോഗ്രാഫിയുടെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ചു ഫോട്ടോമ്യൂസ് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ ഭാഗമായി മറ്റത്തൂര്‍ ചുങ്കാലിലുള്ള ഫോട്ടോമ്യൂസ് ഗ്യാലറിയില്‍ ഓര്‍മ്മകളുടെ പുന:സൃഷ്ടി എന്ന പേരിലുള്ള ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് തുടക്കമായി. ഡോ. ഉണ്ണി പുളിക്കല്‍ ക്യൂറേറ് ചെയ്ത പ്രദര്‍ശനം ദൃശ്യകലാകാരനും നടനുമായ അനന്ദു മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. മ്യൂസിയം ക്യൂറേറ്റര്‍ ഡോ. ഉണ്ണി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ മോഹന്‍ദാസ്, സീമ സുരേഷ്, പ്രദര്‍ശനത്തിലെ പങ്കാളികളായ അനന്തന്‍, സി.സുധീര്‍ , സുനി നീലം , സുധാകര്‍ രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം ഒക്ടോബര്‍ 27 വരെ തുടരും.
Follow us on :
Tags:
More in Related News
Please select your location.