Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; സംഘാടകയായ യുവതിക്ക് പരിക്ക്

09 Nov 2025 08:16 IST

NewsDelivery

Share News :

കോഴിക്കോട്: കുറ്റ്യാടി ഊരത്ത് അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. 'അക്യുഷ് അക്യുപങ്ചർ അക്കാദമി' എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലായിരുന്നു സംഭവം. ആക്രമണത്തിൽ സംഘാടകർക്ക് ഗുരുതരമായി പരിക്കേറ്റു.

ക്യാമ്പ് സംഘടിപ്പിച്ച പേരാമ്പ്ര സ്വദേശി ഫെമിന എന്ന യുവതിക്കാണ് പരിക്കേറ്റത്. ഇവരുടെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. നിലവിൽ യുവതി ചികിത്സയിലാണ്.

ഇന്ന് രാവിലെയായിരുന്നു 'അക്യുഷ് അക്യുപങ്ചർ അക്കാദമി' ക്യാമ്പ് സംഘടിപ്പിച്ചത്. ഒമ്പത് മണിക്ക് തുടങ്ങിയ ക്യാമ്പിലേക്ക് 11. 30ഓടെ ഒരു സംഘം പരിപാടിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള വരെ അക്രമിച്ചു എന്നാണ് വിവരം.

നേരത്തെ, കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സയ്ക്ക് പിന്നാലെ ഒരു യുവതി മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ ആരോപിച്ചു. ക്യാമ്പിൻ്റെ സംഘാടകർ സംഭവത്തിൽ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


കുറ്റ്യാടിയിലെ യുവതിയുടെ മരണം അക്യുപങ്ചർ ചികിത്സയിലെ പിഴവ് മൂലമാണ് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധവും കുറ്റ്യാടിയിൽ നടന്നിരുന്നു.

Follow us on :

More in Related News