Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗർഭിണിയായ ഭാര്യ മരിച്ചെന്നറിഞ്ഞ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവും മരിച്ചു; എടത്വയിൽ ഇരട്ട ദുരന്തം

13 Jul 2026 08:02 IST

Enlight Media

Share News :

ആലപ്പുഴ: എടത്വ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്.

മൂന്ന് മാസം ഗർഭിണിയായിരുന്ന ഭാര്യ ഹരീഷ്മയെ (27) രണ്ട് ദിവസം മുൻപ് മാവേലിക്കരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് ദോഹയിൽ നിന്ന് സനുക്കുട്ടൻ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കണക്‌ഷൻ വിമാനത്തിൽ ബെംഗളൂരുവിലെത്തിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്ന് സനുക്കുട്ടൻ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം നെടുമ്പാശേരിയിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. ബെംഗളൂരുവിൽ ഇറങ്ങിയതായി സ്ഥിരീകരിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഒരു ലോഡ്ജിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയും പിന്നീട് അത് സനുക്കുട്ടനാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയുമായിരുന്നു.

നാലുമാസം മുൻപാണ് സനുക്കുട്ടനും ഹരീഷ്മയും വിവാഹിതരായത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.

പൊലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ, സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കേരള സർക്കാർ ദിശ ഹെൽപ്‌ലൈൻ: 1056, 0471-2552056. വിശ്വസിക്കുന്ന കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മാനസികാരോഗ്യ വിദഗ്ധരെയോ സമീപിക്കുക. സഹായം ലഭ്യമാണ്.

Follow us on :

More in Related News