Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ അന്തരിച്ചു

11 Jul 2026 07:39 IST

Enlight Media

Share News :

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും സാഹിത്യകാരനും കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ ചെയർമാനുമായും ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ (73) അന്തരിച്ചു. പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ മകനാണ്.

വ്യവസായ, ആരോഗ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ. സാഹിത്യരംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: സഫിയ.

മക്കൾ: അഹ്മദ് മൊയ്‌ദു, അൻസൽ മൊയ്‌ദു, ഡോ. അമീന മൊയ്‌ദു.

മരുമക്കൾ: ഫാത്തിമ, ശർമിള, അബ്ദു സലാം.

സഹോദരങ്ങൾ: പരീദ് കണ്ണങ്കണ്ടി, ഇക്ബാൽ കണ്ണങ്കണ്ടി, സാറ കരുവോത്ത്, റാബിയ നെല്ലിയുള്ളതിൽ, സൈനബ വരപ്പുറത്ത്.

Follow us on :

More in Related News