Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 07:33 IST
Share News :
കോഴിക്കോട്: സിയസ്കോ (CIESCO)-യുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. അഡ്വ. പി.എൻ. റഷീദലിപ്രസിഡന്റായും പി.എൻ. വലീദ് ജനറൽ സെക്രട്ടറിയുമായുള്ള ഏഴംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.
ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങ് വി.കെ. ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾക്ക് അദ്ദേഹം സ്ഥാനചിഹ്നം കൈമാറി.
യുവതലമുറയിൽ നേതൃപാടവം വളർത്തുന്നതിനും സാമൂഹിക ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും സമയനിയന്ത്രണ ശീലം വളർത്തുന്നതിനുമായി പാർലമെന്റ് മോഡൽ പരിശീലനങ്ങൾ നൽകാൻ സിയസ്കോ പോലുള്ള സംഘടനകൾ മുന്നോട്ടുവരണമെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. സംഘടനകൾ പ്രവർത്തനങ്ങളിൽ പ്രൊഫഷണലിസം പൂർണമായി ഉൾക്കൊള്ളുമ്പോഴാണ് സമൂഹത്തിന് കൂടുതൽ മികച്ച ഫലങ്ങൾ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രസിഡന്റ് സി.ബി.വി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി ഫസൽ റഹ്മാൻ, വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹദ് ബിൻ അലി, പി.വി. മുഹമ്മദ് യൂനസ്, സെക്രട്ടറിമാരായ സന്നാഫ് പാലക്കണ്ടി, കെ.വി. അബ്ദുൽ ഗഫൂർ, ട്രഷറർ എസ്.എം. മുഹമ്മദ് സാലിഹ്, ഡോ. അലി ഫൈസൽ, സി.പി. കുഞ്ഞഹമ്മദ്, ഡോ. പി.സി. അൻവർ, അമ്പലപ്പള്ളി റഹ്മാൻ, സി.എ. ഹാരിഫ്, നാസീം ബക്കർ, ജമാദ് ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.