Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 07:20 IST
Share News :
ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. സി.എം.സി. പ്രസിഡന്റ് പി. ഫൗസൽ ഹസൻ അധ്യക്ഷത വഹിച്ചു. വി.കെ. ഫൈസൽ ബാബു എം.എൽ.എ. മുഖ്യാതിഥിയായി. ബേബി മെമ്മോറിയൽ ആശുപത്രിയുടെ മാർക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജർ നസ്‌വിൻ ആദ്യ താരത്തെ തിരഞ്ഞെടുത്തു.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കുള്ള ഭാഗ്യസമ്മാനങ്ങൾ മെറാൾഡ് ജ്വൽസ് സി.എം.ഡി. അബ്ദുൾ ജലീൽ ഇടത്തിൽ വിതരണം ചെയ്തു.
29 ക്ലബുകളിൽ നിന്നുള്ള 290-ഓളം താരങ്ങൾ പങ്കെടുത്ത ലേലത്തിൽ വിവിധ ഫ്രാഞ്ചൈസികൾ കടുത്ത മത്സരത്തിനൊടുവിലാണ് താരങ്ങളെ സ്വന്തമാക്കിയത്.
സൂപ്പർ സീനിയർ വിഭാഗത്തിൽ ഫാറൂക്ക് അലിയെ റോയൽസും, മൂസ നഹാസിനെ ഡയമണ്ട് ക്രിക്കറ്റ് ക്ലബ്ബും ഉയർന്ന തുകയ്ക്ക് സ്വന്തമാക്കി.
ജൂനിയർ വിഭാഗത്തിൽ കെ. ദിൽഷാദ് അലിയെ പ്ലാസ്കോ പ്ലാസ്റ്റിക് ടീമും, മാസ്റ്റേഴ്സ് വിഭാഗത്തിൽ ഫഹദ് കരാനിയെ ഏറ്റവും ഉയർന്ന ലേലത്തുകയ്ക്ക് ടീം ദോസ്തിയും സ്വന്തമാക്കി.
ഷബീർ അഹമ്മദ് എസ്.ആർ.കെ., വാലിദ് പാലാട്ട്, അക്താബ് കെ.എം. എന്നിവർ ലേലം നിയന്ത്രിച്ചു. ടൂർണമെന്റിന്റെ ട്രോഫി പ്രകാശനവും ചടങ്ങിൽ നടന്നു. വിവിധ ഫ്രാഞ്ചൈസി പ്രതിനിധികൾക്ക് മെമന്റോകളും വിതരണം ചെയ്തു.
സെക്രട്ടറി ബി.വി. മെഹബൂബ്, ട്രഷറർ കെ. അൽത്താഫ്, ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, സി.ഇ.വി. ഹാരിസ് എന്നിവർ ഉൾപ്പെടെ നിരവധി പേർ സംസാരിച്ചു.
പത്രസമ്മേളനത്തിൽ സി.എം.സി. പ്രസിഡന്റ് പി. ഫൗസൽ ഹസൻ, അക്താബ് കെ.എം., കെ. അൽത്താഫ് എന്നിവർ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു.
ഓഗസ്റ്റ് 13 മുതൽ 16 വരെ നടക്കാവ് ടർഫ് ഓൺ ഗ്രൗണ്ടിലാണ് ബി.എം.എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുക.
Follow us on :
Tags:
More in Related News
Please select your location.