Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗ് കർക്കിടക മരുന്നുണ്ട വിതരണം ചെയ്തു

17 Jul 2026 18:11 IST

MUKUNDAN

Share News :

ചാവക്കാട്:മർച്ചന്റ്സ് അസോസിയേഷൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ ആരോഗ്യവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന 'കർക്കിടക മരുന്നുണ്ട' വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ സെക്രട്ടറിയും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് സി.എം.എ ട്രഷറർ കെ.കെ.സേതുമാധവന് നൽകി ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് പ്രസിഡന്റ് ഫാദിയ ഷഹീർ അധ്യക്ഷത വഹിച്ചു.വനിതാ വിംഗ് ഗുരുവായൂർ നിയോജകമണ്ഡലം ചെയർപേഴ്സൺ കെ.കെ.രാജശ്രീ സ്വാഗതം പറഞ്ഞു.വനിതാ വിംഗ് സെക്രട്ടറി റസിയ ഷാഹുൽ,ട്രഷറർ രതീ രാജൻ,ജോയിന്റ് സെക്രട്ടറി ശൈലജ രവീന്ദ്രൻ,വനിതാ വിംഗ് പാവറട്ടി പ്രസിഡന്റ്‌ ലിസ കെ.പോൾ,സിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.എൻ.സുധീർ,ആർ.എസ്.ഹമീദ്,സെക്രട്ടറിമാരായ പി.എം.അബ്ദുൽജാഫർ,പി.എസ്.അക്ബർ,ആറ്റൂർ രാജൻ,സെക്രട്ടറിയേറ്റ് മെമ്പർമാരായ വി.കെ.ബി അഷറഫ്, മണിലാൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News