Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 18:32 IST
Share News :
കൊച്ചി: കൊച്ചി എസ്.എച്ച്. കോളേജില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ അവഗണിച്ചെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. മുതിര്‍ന്ന നേതാക്കളെ കാണുമ്പോള്‍ ചിരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയമെന്നും, താന്‍ ചിരിച്ചിട്ടും മുഖ്യമന്ത്രി ചിരിച്ചില്ലെന്നും അതിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്ലീഡറുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും, അത് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. അതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. സര്‍ക്കാര്‍ പ്ലീഡറുടെ വിഷയത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്തത്. അത് തുടരും. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാന്‍ ശ്രമിക്കും." — അലോഷ്യസ് സേവ്യര്‍
വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.യുവിനെ മുഖ്യമന്ത്രി വിലയിരുത്തി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഇരുവരും കൊച്ചി എസ്.എച്ച്. കോളേജിലെ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തത്. പരിപാടിയില്‍ പ്രസംഗം കഴിഞ്ഞ് വേദി വിട്ട മുഖ്യമന്ത്രി, അലോഷ്യസ് സേവ്യറിന് മുഖം നല്‍കാതെ മടങ്ങിയെന്നാണ് ആരോപണം.
Follow us on :
Tags:
More in Related News
Please select your location.