Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 19:06 IST
Share News :
കൊച്ചി: പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ രോഗി മരിച്ചെന്ന ഗുരുതര ആരോപണവുമായി ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് രോഗിയുടെ മരണവുമായി ബന്ധപ്പെട്ട അനുഭവം ചിത്ര പങ്കുവെച്ചത്.
ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ സഹായത്തോടെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തിരുന്ന രോഗിക്കാണ് വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ജീവന്‍ നഷ്ടമായതെന്നാണ് ചിത്ര അഭയുടെ ആരോപണം.
"അച്ഛന്‍ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് എനിക്ക് ഫോണ്‍ വന്നത്. അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു," എന്നാണ് ചിത്ര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
അര്‍ധരാത്രിയോടെ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് രോഗിയുടെ ഓക്സിജന്‍ സാച്ചുറേഷന്‍ 39-40 വരെ താഴ്ന്നതായി ചിത്ര പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ "എന്തുകൊണ്ട് ഇന്‍വെര്‍ട്ടര്‍ വാങ്ങിയില്ല?" എന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍വെര്‍ട്ടര്‍ വാങ്ങാന്‍ കഴിയില്ലെന്നും, ഇത്തരത്തില്‍ ആരും അറിയാതെ ജീവനുകള്‍ നഷ്ടപ്പെടുന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചിത്ര അഭയ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ചിത്ര അഭയ് ഉന്നയിച്ച ആരോപണത്തോട് ആരോഗ്യവകുപ്പിന്റെയോ കെ.എസ്.ഇ.ബിയുടെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരാനുണ്ട്.
Follow us on :
Tags:
More in Related News
Please select your location.