Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം - എറണാകുളം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം; ചെലവഴിച്ചത് 35 കോടി

17 Jul 2026 19:15 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഐ.ടി.സി ജംഗ്ഷന് സമീപം അവസാനിക്കുന്ന 1.5 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ, കോട്ടയം - എറണാകുളം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും കടുത്ത യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് ഈ മാതൃകാ പദ്ധതി യാഥാർത്ഥ്യമാക്കിയത്. കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും അപകടരഹിതമായി ഉപയോഗിക്കുന്നതിനുള്ള ഫ്ലൈഓവർ, വലിയ തോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങൾ, ബ്ലോക്ക് ജംഗ്ഷന് സമീപത്ത് നിർമ്മിച്ച അടിപ്പാത എന്നിവയെല്ലാം ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലുള്ള ബി.എം & ബി.സി ടാറിംഗ് നടത്തി അത്യാധുനിക രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.

വഴിയോര കച്ചവടങ്ങളും കയ്യേറ്റങ്ങളും ബൈപ്പാസിൽ പൂർണ്ണമായും നിരോധിക്കാൻ പൊതുമരാമത്ത് വകുപ്പും പോലീസും തീരുമാനിച്ചിട്ടുണ്ട്. ടാർ ചെയ്ത ഭാഗത്തിന് ഇരുവശവുമുള്ള സ്ഥലം ഫുട്പാത്തിനും പാർക്കിങ്ങിനും മാത്രമായി ഉപയോഗിക്കും. ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍- KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

*2007-08 ലെ മന്ത്രിതല ഇടപെടലും ചരിത്രവും*-:

 1996-2001 കാലഘട്ടത്തിൽ ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ഉണ്ടായെങ്കിലും സ്ഥലമെടുപ്പ് അടക്കം ആരംഭിക്കാൻ കഴിയാതെ പോയ ബൈപ്പാസ് പദ്ധതിക്ക് അനുകൂല സാഹചര്യമുണ്ടായത് അഡ്വ. മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന 2007-2008 കാലഘട്ടത്തിലാണ്. 2008 കാലഘട്ടത്തിൽ ശിലാസ്ഥാപനം നടത്തി ബൈപ്പാസ് വികസന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതേ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചത് 2012 ൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചു. തുടർന്ന് 2013-ൽ നിർമ്മാണം ആരംഭിച്ചെങ്കിലും 2018-ലെ പ്രളയത്തെ തുടർന്ന് ഡിസൈൻ മാറ്റേണ്ടി വന്നു. 2021-ൽ പാലത്തിന്റെ നീളവും ഉയരവും വർദ്ധിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് പുതുക്കിയ അനുമതി നൽകിയതോടെയാണ് 3 ഘട്ടങ്ങളിലായി ബൈപ്പാസ് നിർമ്മാണം ഇപ്പോൾ അന്തിമ വിജയം കണ്ടതും പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞതുമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 

* നാളത്തെ പ്രോഗ്രാം വിവരങ്ങൾ*-

-------------------------------

 ജൂലൈ 18 വൈകിട്ട് 5 മണിക്ക് ഐ.ടി.സി ജംഗ്ഷന് സമീപമുള്ള ബൈപ്പാസ് പ്രവേശന കവാടത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സമുചിതമായി സ്വീകരണം നൽകും. തുടർന്ന് ഘോഷയാത്രയോടെയുള്ള റോഡ് ഷോ ബൈപ്പാസ് വഴി ബ്ലോക്ക് ജംഗ്ഷനിലും അവിടെ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി കടുത്തുരുത്തി ടൗണിലുമെത്തും. തുടർന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ചേരും.

ബഹു. മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ ഔദ്യോഗിക ഉദ്ഘാടനവും ബൈപ്പാസ് സമർപ്പണ പ്രഖ്യാപനവും നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ ബഷീർ സമ്മേളനത്തിന്റെ ഉദ്ഘാടനവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണവും നടത്തും. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ IAS സ്വാഗതവും പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ റിപ്പോർട്ടും അവതരിപ്പിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കും.




Follow us on :

More in Related News