Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാമർകൂത്ത് ആദ്യപോസ്റ്റർ പ്രകാശനം ചെയ്തു..

17 Jul 2026 19:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീരാമ ചരിതം ആടിയും പാടിയും അവതരിപ്പിക്കുന്ന

 അട്ടപ്പാടിയിലെ മൺമറിയുന്ന ഗോത്ര പൈതൃക കലാരൂപമായ ‘രാമർകൂത്ത്’ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷൻ മൂവിയുടെ ആദ്യപോസ്റ്റർ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മൗനയോഗി സ്വാമി ഹരിനാരായണന് നൽകി പ്രകാശനം നിർവ്വഹിച്ചു.സംവിധായകൻ വിജീഷ് മണി,അഖിലഭാരത ശ്രീഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്,ജോഫി ജെ.ജോസഫ് എന്നിവർ സംസാരിച്ചു.രാമർകൂത്ത് കലാകാരനായ പൊന്നൻ രങ്കൻ നേതൃത്വത്തിൽ കാരമട ജയൻ,വിനോദ് ഊത്തുകുഴി,മരുതൻ തുടങ്ങിയവരോടൊപ്പം ഗോത്ര കലാകാരൻമാരും അണിനിരക്കുന്നു.രാമർകൂത്ത് അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വിജിഷ് മണി സംവിധാനം ചെയ്യുന്നു.ക്യാമറ ഭവി ഭാസ്‌ക്കർ,എഡിറ്റിങ് ബി.ലെനിൻ,സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ,കലാസംവിധാനം ശശി കാട്ടകമ്പാൽ,സഹ സംവിധാനം ശ്രീരാഗ് കർമ്മ,പിആർഒ എ.എസ്.ദിനേശ്.

പാലക്കാട് ആശുപത്രി മാലിന്യ ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ബി.സി.എ വിദ്യാര്‍ഥി മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍- KSU സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

Follow us on :

More in Related News