Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 18:03 IST
Share News :
ഗുരുവായൂർ:രാമായണ തത്ത്വം പുതിയ തലമുറയിലെത്തിക്കണമെന്ന് ഡോ.പ്രശാന്ത് വർമ്മ പറഞ്ഞു.ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ഗുരുവായൂർ നെന്മിനി ബലരാമ ക്ഷേത്രത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചാരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രാമായണസദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വഴിതെറ്റിപ്പോകുന്ന യുവജനതയേയും,സ്‌നേഹ നിർഭരമായ കുടുംബ ഐക്യം നിലനിർത്തുന്നതിനും രാമായണ പഠനം ഏറെ ഉപകാരപ്രദമാകുമെന്നും ജാതി,മത,ഭേദമില്ലാതെ എല്ലാവരും രാമായണ തത്ത്വം മനസ്സിലാക്കണമെന്നും മാനസ ജപലഹരി എന്ന ലോക പ്രശസ്ത ഭജന സംഘത്തിൻ്റെ ആചാര്യൻ കൂടിയായ ഡോ.പ്രശാന്ത് വർമ്മ പറഞ്ഞു.നിരവധി ഭവനങ്ങളിലും മറ്റു ആദ്ധ്യാത്മിക കേന്ദ്രങ്ങളിലുമായി ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ പ്രഭാഷണങ്ങളുടേയും പാരായണസത്‌സംഗങ്ങളുടെയും സമാരംഭം ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഗുരുവായൂരിലെ പ്രശസ്തമായ നെൻമിനി ബലരാമ ക്ഷേത്രത്തിൽ വെച്ച് നടന്നു.നെന്മിനി ബലരാമ ക്ഷേത്രം സമിതി സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം മാനേജരുമായ എ.വി.പ്രശാന്ത് മുഖ്യാതിഥിയായി.ജിഎൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി മധു കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ,താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ടി.ശിവരാമൻ നായർ,സെക്രട്ടറി ശ്രീകുമാർ പി.നായർ,ബലരാമ ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് ജ്യോത്സന മേനോൻ,സെക്രട്ടറി മിനി പ്രഗലേഷ്,ജി.എൻ.എസ്.എസ്.ജനനി പ്രസിഡന്റ് രാധ ശിവരാമൻ നായർ,സെക്രട്ടറി സരസ്വതി വിജയൻ,പ്രൊഫ.കുമാരി തമ്പാട്ടി പ്രദീപ് വില്ല്യാപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് പ്രഭാഷണവും ഭജനയും രാമായണ പാരായണവും ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.