Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2024 16:21 IST
Share News :
ദോഹ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം മലപ്പുറം ജില്ല സൗഹൃദ സംഗമം നടത്തി. ഖത്തറിലെ നുഐജ പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന സംഗമം ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂനിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അനീസ് മാള മുഖ്യപ്രഭാഷണം നിർവഹിച്ചു. അസംഘടിതരും തൊഴിൽ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവരുമായ ജനങ്ങളെ ചേർത്തുപിടിക്കുന്ന സാഹോദര്യ രാഷ്ട്രീയത്തെയാണ് പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ഹൃസ്വ സന്ദർശനാർഥം ഖത്തറിലെത്തിയ വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ഫസലുൽഹഖ് എടവണ്ണപ്പാറ ചടങ്ങിൽ സംസാരിച്ചു. കൃഷ്ണകുമാർ തൊഴിലാളിദിന സന്ദേശം നൽകുന്ന കവിത ആലപിച്ചു. സൗഹൃദ സംഗമത്തിൽ ഖത്തറിൽ ദീർഘകാലമായി പ്രവാസികളായ ഏറനാട് മണ്ഡലം പ്രവർത്തകരായ അബ്ദുൽ കരീം, മുജീബ് റഹ്മാൻ, കോട്ടക്കൽ മണ്ഡലം പ്രവർത്തകൻ അബ്ദുല്ലത്വീഫ് തുടങ്ങിയവരെ ആദരിച്ചു. പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം വൈസ് പ്രസിഡന്റ് റഷീദലി സമാപന പ്രസംഗം നടത്തി. ജില്ല സെക്രട്ടറി സഹല കോലോത്തൊടി സ്വാഗതവും കറന്റ് അഫയേഴ്സ് കൺവീനർ റഫീഖ് മേച്ചേരി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.