Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 03:56 IST
Share News :
ദോഹ: ഖത്തർ സമന്വയ കളരിക്കൽ കുടുംബ കൂട്ടായ്മയുടെ വേദികളിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ടൈറ്റിൽ വിന്നർ
ശിവപ്രിയ സുരേഷിനെ തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻ്റ് ഹാളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ഖത്തർ സമന്വയ അംഗങ്ങളായ രേഷ്മ ശ്രീകുമാർ, ജയന്തി പങ്കജാക്ഷൻ എന്നിവർ ശിവപ്രിയയെ ചടങ്ങിലേക്ക് സ്വീകരിച്ചാനയിച്ചു. ഖത്തർ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു പണിക്കരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ഥാപക അംഗം അരുൺ സരസ് ശിവപ്രിയയ്ക്ക് മെമൻ്റോ നൽകി.
സമന്വയ മുൻ പ്രസിഡണ്ടുമാരായ ഉണ്ണി കൊണ്ടോട്ടി, മുരളീദാസ് എന്നിവർ അച്ഛൻ സുരേഷ് കുമാർ വണ്ണാരത്തിനേയും അശ്വിനി രഞ്ജിത്ത്, വിദ്യ അരുൺ എന്നിവർ ചേർന്ന് ശിവയുടെ അമ്മ മഞ്ജുവിനേയും ഷാളണിയിച്ച് ആദരിച്ചു. സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറർ ശ്രീകുമാർ കളരിക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശിവപ്രിയ ഖത്തർ സമന്വയ കുടുംബാംഗങ്ങളുമായി തൻ്റെ സ്റ്റാർ സിംഗർ അനുഭവങ്ങൾ പങ്കു വെക്കുകയും അവർക്കായി പാട്ട് പാടുകയും ചെയ്തു. അനുരാജ് കളരിക്കൽ നന്ദിയർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.