Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നറുക്കെടുപ്പിൽ ഭാഗ്യം ഒമാനൊപ്പം; ഗൾഫ് കപ്പ് സെമിയിൽ റെഡ് വാരിയേഴ്സ്

30 Sep 2026 03:48 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഗൾഫ് കപ്പ് 27-ന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ആവേശകരമായ അവസാന മത്സരങ്ങൾക്ക് പിന്നാലെ ഒമാൻ സെമിഫൈനലിൽ പ്രവേശിച്ചു.

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കുവൈത്തിനെ 3–1ന് പരാജയപ്പെടുത്തിയ ഒമാൻ നാല് പോയിന്റുമായി ഇറാഖിനൊപ്പം സമനിലയിലെത്തുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയോട് ഇറാഖ് 2–0ന് തോറ്റതോടെയാണ് ഒമാനും ഇറാഖും നാല് പോയിന്റ് വീതം നേടിയത്. ഇരു ടീമുകളും തമ്മിലുള്ള ഗ്രൂപ്പ് മത്സരവും 1–1ന് സമനിലയിലായിരുന്നു.

മത്സരഫലങ്ങൾക്കുശേഷം ടൈബ്രേക്കർ മാനദണ്ഡങ്ങൾ പ്രകാരവും ഇരു ടീമുകളെയും വേർതിരിക്കാൻ കഴിയാതെ വന്നതോടെയാണ് സെമിഫൈനലിലെ അവസാന സ്ഥാനക്കാരെ നിർണയിക്കാൻ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് ഒമാന് അനുകൂലമായതോടെ ‘റെഡ് വാരിയേഴ്സ്’ സെമിഫൈനലിന് യോഗ്യത നേടി.

കുവൈത്തിനെതിരായ ജയത്തോടെ പ്രതീക്ഷ നിലനിർത്തിയ ഒമാന്റെ ഗൾഫ് കപ്പ് യാത്ര ഒടുവിൽ അപൂർവമായ നറുക്കെടുപ്പിലൂടെ സെമിഫൈനലിലേക്ക് എത്തുകയായിരുന്നു.

Follow us on :

More in Related News