Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി കടത്തു കേസില്‍ ഗള്‍ഫില്‍ ജയിലായിരുന്ന മലയാളിയുടെ വധ ശിക്ഷ നടപ്പാക്കി

29 Sep 2026 08:54 IST

NewsDelivery

Share News :

ലഹരി കടത്തിയ കേസില്‍ ഗള്‍ഫില്‍ ജയിലായിരുന്ന മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷ നടപ്പാക്കി. ദമാമിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന അബൂട്ടിയുടെ ശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. 2023ല്‍ ഒമാനില്‍ നിന്ന് സൗദിയിലേക്ക് 43 കിലോ ഗ്രാം ലഹരി കടത്തിയെന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍, താൻ നിരപരാധിയാണെന്നും മറ്റൊരാള്‍ ഏല്പിച്ച വാഹനമാണെന്നുമാണ് അബൂട്ടി കോടതിയില്‍ വാദിച്ചത്. പക്ഷേ, ലഹരി കണ്ടെത്തിയ വാഹനം അബൂട്ടിയുടെ പേരിലായിരുന്നു. വധശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. തുടർന്ന് രാജകീയ ഉത്തരവ് കൂടി വന്നതിന് പിന്നാലെ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

Follow us on :

More in Related News