Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 02:13 IST
Share News :
മസ്കറ്റ്: അബീർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടീം 2026 സീസണിലേക്കുള്ള പുതിയ ജേഴ്‌സി ഔദ്യോഗികമായി പ്രകാശനം ചെയ്തു. ആവേശകരമായ ചടങ്ങിൽ ടീമംഗങ്ങളും ആശുപത്രി പ്രതിനിധികളും പങ്കെടുത്തു.
പുതിയ സീസണിൽ കൂടുതൽ ആത്മവിശ്വാസത്തോടെയും പോരാട്ടവീര്യത്തോടെയും കളിക്കളത്തിലിറങ്ങാനുള്ള ടീമിന്റെ പ്രതിജ്ഞയാണ് പുതിയ ജേഴ്‌സി പ്രകാശന ചടങ്ങിലൂടെ പ്രകടമായത്. ടീം സ്പിരിറ്റിനും കായിക മികവിനും പ്രാധാന്യം നൽകുന്ന അബീർ ഹോസ്പിറ്റൽ, ക്രിക്കറ്റിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയുടെ സന്ദേശവും പ്രോത്സാഹിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
2026 സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് അബീർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടീമെന്ന് ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.