Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കേ മമ്പുറം-പാലാത്ത് റോഡിന് എപ്പോൾ ശാപമോക്ഷമാകും..?

23 Jul 2026 10:42 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പരിധിയിലെ വടക്കേ മമ്പുറം സ്‌കൂൾ-പന്താരങ്ങാടി-പാലത്ത് റോഡ് തകർന്നിട്ട് വർഷങ്ങളായി. നഗരസഭയിലെ വാർഡ് ഒന്ന്, രണ്ടിൻ്റെ ഇരുവശങ്ങളിലുള്ളവർ ഉപയോഗിക്കുന്ന റോഡാണിത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരുതവണ റീടാറിങ് നടത്തിയെങ്കിലും രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ പൈപ്പ് ലൈനിന് വേണ്ടി കുഴിക്കുകയായിരുന്നു,  പൈപ്പ് ലൈൻ ഇട്ട് നന്നാക്കാതെ പോയതോടെ തുടങ്ങി ആ പ്രദേശത്തുകാരുടെ കഷ്ടപ്പാടുകൾ.

വെള്ളക്കെട്ടും കുഴികളുമായി മാറിയിരിക്കുന്നതിനാൽ വാഹന ഗതാഗതം വളരെ ബുദ്ധിമുട്ടിലാണ്, ആശുപത്രി ആവശ്യങ്ങൾക്ക് പോലും സാധാരണക്കാര് ആശ്രയിക്കുന്ന ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങൾ ആ റോഡിലേക്ക് കടക്കാറില്ല ചെറിയൊരു മഴ പെയ്‌താൽ പോലും റോഡിന്റെ ഇരുവശങ്ങളിലും വലിയ രീതിയിൽ വെള്ളംകെ ട്ടിക്കിടക്കുകയാണ്.


സ്കൂൾ കുട്ടികളും പ്രായ മായവരും ഉൾപ്പെടെ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്. റോഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഫാറൂഖ് പാലോക്കിൽ, അബ്ദുൽ റഹീം പൂക്കത്ത്,

സഹീർ മച്ചിങ്ങൽ, നിസാർ കടവത്ത്,

ഷംലിക്ക് പി വി പി എന്നിവരുടെ നേതൃത്വത്തിൽ റോഡിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ അസിസ്റ്റൻറ് എൻജിനീയറെ കണ്ടപ്പോൾ പണി തീരുന്ന ഭാഗത്തെ വീട്ടിലേക്ക് വെള്ളം കയറാതിരിക്കാൻ അവരുടെ ഗെയ്റ്റിന് അപ്പുറം വരെ ഉള്ള ഫണ്ട് കൊണ്ട് ചെയ്തുതീർക്കാം എന്നും പറഞ്ഞിരുന്നുവെങ്കിലും നടപ്പിലാക്കിയിട്ടില്ല നാട്ടുകാരും വളരെയധികം പ്രതിഷേധത്തിലാണ്.




Follow us on :

More in Related News