Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 20:49 IST
Share News :
കടുത്തുരുത്തി: ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 2026 വർഷത്തിലെ കാവ് സംരക്ഷണത്തിനുള്ള ധനസഹായം ലഭിക്കുന്നതിനും വനമിത്ര അവാർഡിന് പരിഗണിക്കുന്നതിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. കാവുകളിൽ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും കാവിന്റെ ജൈവ വൈവിദ്ധ്യ പരിപോഷണത്തിനും ബോധവത്ക്കരണ പ്രവർത്തങ്ങൾക്കും മറ്റുമാണ് കാവുകളുടെ ഉടമസ്ഥർക്ക് ധനസഹായം അനുവദിക്കുന്നത്.
പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണം, വൃക്ഷവത്ക്കരണം, ബോധവൽക്കരണം എന്നിവയിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,എൻ.ജി.ഒകൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങളിലാണ് വനമിത്ര അവാർഡ് നൽകുന്നത്. അപേക്ഷകൾ രേഖകൾ സഹിതം സെപ്റ്റംബർ 10ന് മുൻപ് അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, എസ്.എച്ച് മൗണ്ട് പി.ഒ, കോട്ടയം 686006 വിലാസത്തിലോ acf.sf-ktym.for@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം.ഫോൺ: 0481-2310412.
Follow us on :
Tags:
More in Related News
Please select your location.